ഓടനാവട്ടം : എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കട്ടയിൽ ശാഖയിൽ ഗുരുദേവ പഠനക്ളാസ് നടന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഓടനാവട്ടം ശാഖാ സെക്രട്ടറി ഡോ.കെ.എസ്.ജ യകുമാർ, ഓടനാവട്ടം അശോക് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ആശാൻ പഠനക്ലാസ് സ്വാമി
പ്രണവസ്വരൂപാനന്ദ നയിച്ചു. സെക്രട്ടറി ഇൻ ചാർജ് സുധർമൻ സ്വാഗതവും കമ്മിറ്റി അംഗം ജയലാൽ നന്ദിയും പറഞ്ഞു.