delghi-

കൊല്ലം: പ്ളസ് ടു പൂർത്തിയാക്കിയ 30 വിദ്യാർത്ഥികൾക്ക് ഡൽഹി പബ്ളിക് സ്കൂൾ യാത്രയയപ്പ് നൽകി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.പി.എസ് മാനേജിംഗ് കമ്മിറ്റി വൈസ് ചെയർപെഴ്സൺ രാഹുൽ സിംഗ്, ജപ്പാൻ കോൺസുലേറ്റ് ജനറൽ ചെന്നൈ സാംസ്‌കാരിക വിഭാഗത്തിന്റെ അദ്ധ്യക്ഷ മാമി തെറോക്ക എന്നിവർ മുഖ്യാതിഥികളായി. ഡി.പി.എസ് കൊല്ലം ഡയറക്ടർ ഡോ. ഹസൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂ‌ൾ പ്രിൻസിപ്പൽ എസ്.എൽ. സഞ്ജയ് കുമാർ യാത്രയയപ്പ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ജീന റെയ്ച്ചൽ സ്വാഗതം പറഞ്ഞു. കേരളവും ജപ്പാനും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് മാമി തെറോക്ക സംസാരിച്ചു. പ്ലാക്ഷ യൂണിവേഴ്സിറ്റിയിൽ ബി ടെക് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഡി.പി.എസ് സൊസൈറ്റി ഓരോ ഡി.പി.എസ് സ്കൂളിലെയും മൂന്ന് വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഒഴിവാക്കൽ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.