കൊല്ലം: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഗുരുദേവൻ ആറുവർഷം തപസനുഷ്ഠിച്ച മരുത്വാമല പിള്ളത്തടം ഗുഹയിലേക്കുള്ള ഗുരുദേവ സന്ദേശ പഠനയാത്രയും പ്രാർത്ഥന സംഗമവും 11, 12, 13 തീയതികളിൽ നടക്കും.
11ന് കോട്ടാത്തല പൂഴിക്കാട് ശ്രീഭദ്ര ഭഗവതി ക്ഷേത്രാങ്കണത്തിൽ വൈകിട്ട് 3ന് നടക്കുന്ന പ്രാർത്ഥന സംഗമം സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. സംഘം വനിത വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷയാകും. ക്ലാപ്പന സുരേഷ് പ്രാർത്ഥന നയിക്കും. വൈകിട്ട് 5ന് ഗുരുദേവ സന്ദേശ പഠനയാത്ര ഉദ്ഘാടനം കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ.ഷാജു നിവഹിക്കും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ വിശ്വ സാംസ്കാരിക സമ്മേളനം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യും. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി മുഖ്യ പ്രഭാഷണം നടത്തും.
മുൻ ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവൻ, കോൺഗ്രസ് നേതാവ് കെ.മധുലാൽ, കെ.എൻ.നടരാജൻ ഉഷസ്, ഓടനാവട്ടം ഹരീന്ദ്രൻ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, കവി ഉണ്ണി പുത്തൂർ, ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് ഭരത് കുട്ടൻ, ആർ.എസ്.സുമേഷ്, എം.കരുണാകരൻ, സുശീല മുരളീധരൻ, തേവലപ്പുറം രഞ്ജിനി, കോട്ടാത്തല വസന്തകുമാരി എന്നിവർ സംസാരിക്കും. തുടർന്ന് പഠനയാത്ര സംഘം ഗുരുദേവന്റെ ജീവിതം മുതൽ സമാധി വരെയുള്ള ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യ സ്ഥലങ്ങളിലൂടെ കടന്നുപോകും.13ന് രാവിലെ 7ന് പിള്ളത്തടത്ത് ഗുരുപൂജയും പ്രാർത്ഥനയും മഹാസമ്മേളനവും നടക്കും.