parippally
പാരിപ്പള്ളി അമൃതയിലെ എസ്.പി.സി കേഡറ്റുകൾ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയുമായി വിശേഷം പങ്കുവയ്ക്കുന്നു

കൊല്ലം: പത്തനാപുരം ഗാന്ധി ഭവൻ പാരിപ്പള്ളി അമൃതയിലെ സീനിയർ എസ്.പി.സി കേഡറ്റുകൾ സന്ദർശിച്ചു. ഗാന്ധിഭവനിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ 9ാമത് വാർഷികദിനത്തിലാണ് എസ്.പി.സി കേഡറ്റുകൾ ഗാന്ധിഭവനിലെത്തിയത്.

വാർഷികാഘോഷങ്ങുടെ ഉദ്ഘാടനം ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിർവഹിച്ചു.

ഉദ്ഘാടന ശേഷം ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കേഡറ്റുകളുമായി സംവദിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഷാഹിദാ കമാൽ, എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ.ഒ ബി.രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് വൈ.റഹിം, എസ്.പി.സി സി.പി.ഒമാരായ എ.സുഭാഷ് ബാബു. ബിന്ദു, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്,പി.ടി.എ അംഗം എസ്. ദിനി തുടങ്ങിയവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.