കൊട്ടാരക്കര: ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞയാളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ചന്തമുക്കിൽ ബാർ ഹോട്ടലിന് സമീപത്തെ ലോഡ്ജിലാണ് കൊട്ടാരക്കര ഇഞ്ചക്കാട് കണ്ണങ്കര വീട്ടിൽ കൃഷ്ണൻ കുട്ടിയെ (60) മരിച്ച നിലയിൽ കണ്ടെത്തിയത്.
അവണൂർ കശുഅണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു. ഏറെക്കാലമായി ഭാര്യയും മക്കളുമായി അകന്ന് കഴിയുകയായിരുന്നു. ഇടയ്ക്കിടെ ലോഡ്ജിലും തങ്ങുമായിരുന്നു. ഞായറാഴ്ച വൈകിട്ട് മുറിയെടുത്ത ഇദ്ദേഹം രാവിലെ മുറി തുറക്കാഞ്ഞതിനെ തുടർന്ന് ജീവനക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.