
കൊട്ടാരക്കര: കൊട്ടാരക്കര സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ചു. കൊട്ടാരക്കര ചാന്തൂർ അഖിൽ ഭവനത്തിൽ രാധാകൃഷ്ണപിള്ളയാണ് (63) മരിച്ചത്. തിരുവനന്തപുരം ജോസ്കോയിൽ സെക്യൂരിറ്റി ജോലിക്ക് ശേഷം രാത്രി 10 ഓടെ താമസ സ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് രാധാകൃഷ്ണ പിള്ളയെ പേരൂർക്കടയിൽ വച്ച് കാർ ഇടിച്ചുതെറിപ്പിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: കലാദേവി. മക്കൾ: അഖിൽ, അതുൽ.