advo
അഡ്വക്കേറ്റ്

കൊല്ലം: ജില്ലയിലെ എട്ട് കോടതി കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മുവായിരത്തി എണ്ണൂറോളം അഭിഭാഷകർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ നിലവിലെ ഹൗസിംഗ് സംഘത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് ക്രെഡിറ്റ് സൊസൈറ്റിയാക്കി. കഴിഞ്ഞ ദിവസം ചേർന്ന കൊല്ലം ഹൗസിംഗ് സംഘത്തിന്റെ വാർഷിക പൊതുയോഗം, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ നിർദ്ദേശിച്ച ഭേദഗതികൾ അംഗീകരിച്ചു.

പുതിയ ഭേദഗതി പ്രകാരം പത്ത് വർഷത്തിന് മുകളിൽ പ്രാക്ടീസുള്ള അഭിഭാഷകർക്ക് എ ക്ലാസ് അംഗത്വവും പത്ത് വർഷത്തിൽ താഴെ പ്രാക്ടീസുള്ള അഭിഭാഷകർക്ക് ബി ക്ലാസ് അംഗത്വവും ലഭിക്കും. 85ലക്ഷം ഓഹരി മൂലധനം പ്രതീക്ഷിക്കുന്ന അഡ്വക്കേറ്റ്‌സ് ക്രെഡിറ്റ് സൊസൈറ്റിയുടെ അപ്പെക്‌സ് ബാങ്കായി കേരള ബാങ്കിനെ ബൈലോ ഭേദഗതിയിലൂടെ അംഗീകരിച്ചു.

കേരള ബാങ്കുമായി സഹകരിച്ച് വായ്പാ പ്രവർത്തനങ്ങൾ നടത്താൻ പൊതുയോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അധികാരപ്പെടുത്തിയതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ജി.വിജയകുമാർ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. സോജ തുളസീധരൻ നന്ദിയും പറഞ്ഞു.

മുഖ്യ പ്രവർത്തനങ്ങൾ

 അംഗങ്ങൾക്ക് വായ്പ നൽകുക

 നിക്ഷേപം സ്വീകരിക്കുക

 ചിട്ടി പ്രവർത്തനങ്ങൾ

 ഹയർ പർച്ചേസ് വ്യവസ്ഥയിൽ ഗാർഹിക ഉപകരണങ്ങൾ

 വാഹനങ്ങൾ വാങ്ങാൻ വായ്പ

 അഭിഭാഷകർക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി

 ഇ-ഫയലിംഗ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ

 കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ് എന്നിവയ്ക്ക് ലോൺ

 അഭിഭാഷകരുടെ ചേംബറുകൾ തുടങ്ങാൻ സൗകര്യം ഒരുക്കുക