കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 7നായിരുന്നു തൃക്കൊടിയേറ്റ്. തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ, മേൽശാന്തി സുബ്രഹ്മണ്യൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ്.അജിത് കുമാർ, സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആകാശക്കാഴ്ചയും സായാഹ്ന ഭക്ഷണ വിതരണവും നടന്നു. എല്ലാ ദിവസവും ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6.15ന് മഹാദീപാരാധനയും വിളക്കും, 8ന് ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കും, 8.30ന് സായാഹ്ന ഭക്ഷണം. 14ന് രാവിലെ 5ന് വിഷുക്കണി ദർശനം, രാത്രി 10ന് പള്ളിവേട്ട. 15ന് രാവിലെ 8ന് തൃക്കൊടിയിറക്ക്, ഉച്ചക്ക് 12ന് അന്നദാനം.
സാംസ്കാരിക സമ്മേളനം
പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനായക.എസ്.അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി.സുരേന്ദ്രൻ, വീരശൈവ സഭ ജില്ലാ പ്രസിഡന്റ് ഷിബു പുത്തൂർ, സബ് ഗ്രൂപ്പ് ഓഫീസർ ആർ.വിനോദ് കുമാർ, ചിറയത്ത് അജിത് കുമാർ, രാജശേഖരൻ വല്യത്ത്, ആർ.വിജയൻ, മംഗല്യ രാജശേഖരൻ പിള്ള, രാജേഷ് ബാബു എന്നിവർ സംസാരിച്ചു. ഉത്സവ ദിനത്തിലെ മഹാ അന്നദാനത്തിൽ ഉദ്ഘാടനവും ജി.തങ്കപ്പൻ പിള്ള നിർവഹിച്ചു.
ക്ഷേത്രത്തിൽ സ്വർണക്കൊടിമര നിർമ്മാണം നടക്കുന്നതിനാൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും മറ്റ് പ്രോഗ്രാമുകളും ഒഴിവാക്കി താന്ത്രിക നിർദ്ദേശാനുസരണം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുകയാണ്. വിനായക.എസ്.അജിത് കുമാർ, പ്രസിഡന്റ്, ക്ഷേത്ര ഉപദേശക സമിതി