കൊല്ലം: ലോകാരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വസന്തദാസ് നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനിത അദ്ധ്യക്ഷയായി. വിവിധ വിഷയങ്ങളിൽ ഡോ. ഫിൽസൺ അൽഫോൻസ്, ഡോ. ടി.സാഗർ, ഡോ.റോയ്, ഡോ. അമൽഘോഷ് എന്നിവർ ക്ലാസുകൾ നയിച്ചു.