ns-
എൻ.എസ് സഹ. ആശുപത്രിയിൽ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം:​ എൻ.എസ് സഹകരണ ആശുപത്രി, എൻ.എസ് നഴ്‌സിംഗ് കോളേജ്, എൻ.എസ് സാംസ്‌കാരിക വിഭാഗമായ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിൽ സംഘടി​പ്പി​ച്ച ലോകോരോഗ്യ ദിനാചരണം ആശുപത്രി പ്രസിഡന്റും മുൻ എം.പി​യുമായ പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം അഡ്വ. പി.കെ ഷിബു അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീകുമാർ ലോകാരോഗ്യദിന സന്ദേശം കൈമാറി. ആശുപത്രി സെക്രട്ടറി പി. ഷിബു സംസാരി​ച്ചു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൻ. സുരേഷ് സ്വാഗതവും ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ നന്ദിയും പറഞ്ഞു. എന്റെ ആരോഗ്യം എന്റെ അവകാശം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വായനശാല പ്രസിഡന്റ് അഡ്വ. ഡി..സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. ഡോ. പി​.എം. അഞ്ജി​ത പ്രബന്ധാവതരണം നടത്തി. ഡോ.കെ.എൻ. സുരേഷ്, പി.ആർ.ഒ ജയ്ഗണേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചി​ത്രരചന മത്സരത്തിലെ വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ സമ്മാനദാനം നടത്തി. കൊട്ടിയം രാജേന്ദ്രൻ സ്വാഗതവും നഴ്‌സിംഗ് കോ-ഓർഡിനേറ്റർ കെ.വിലാസിനി അമ്മ നന്ദി​യും പറഞ്ഞു.