കുന്നത്തൂർ: ഗുരുധർമ്മ പ്രചരണസഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് 10ന് രാവിലെ 9.30ന് പുത്തൂർ ആലയ്ക്കൽ ജംഗ്ഷൻ ഗുരുചൈതന്യത്തിൽ നടക്കും. രാവിലെ 9.30ന് പ്രാർത്ഥനാ സത്സംഗവും കുടുംബസംഗമവും. സഭ രക്ഷാധികാരികളായ ആർ.ഭാനു ചുങ്കത്തറ, പുത്തൂർ മോഹൻകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. 10ന് ശ്രീനാരായണ ധർമ്മമീമാസാ പരിഷത്ത്. ഐശ്വര്യ, അമൃത എന്നിവർ ചേർന്ന് ഗുരുസ്മരണ നടത്തും. ജി.ഡി.പി.എസ് ശിവഗിരിമഠം സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പരിഷത്ത് ഉദ്ഘാടനം ചെയ്യും. കുന്നത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡി. രഘുവരൻ അദ്ധ്യക്ഷനാകും. ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ.പി.എം.മധു ശതാബ്ദിയാഘോഷ വിശദീകരണം നടത്തും. കേന്ദ്ര കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ പരിഷത്ത് സന്ദേശം നൽകും.11ന് പഞ്ചധർമ്മം, പഞ്ചശുദ്ധി എന്നീ വിഷയങ്ങളിൽ സ്വാമി അസംഗാനന്ദഗിരി ക്ലാസെടുക്കും. തുടർന്ന് ചർച്ച. ജി.ഡി.പി.എസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മണിലാൽ, സെക്രട്ടറി പന്മന സുന്ദരേശൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ.പി.എം.സുഗതൻ ചിറ്റുമല, കെ.ശശിധരൻ, ജോ.സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, ട്രഷറർ ഓയൂർ സുരേഷ്, കമ്മിറ്റി അംഗം പി.ധരണീന്ദ്രൻ, മാതൃസഭ കേന്ദ്ര അഡ്ഹോക് കമ്മിറ്റി അംഗം ബീന അന്തേൽ, കുന്നത്തൂർ മണ്ഡലം ജോ.സെക്രട്ടറി കെ.പ്രതാപൻ എന്നിവർ സംസാരിക്കും. ജി.ഡി.പി.എസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. സോമരാജൻ സ്വാഗതവും ട്രഷറർ എൻ. മുരളീധരൻ നന്ദിയും പറയും. ഉച്ചയ്ക്ക് 1ന് ഭക്ഷണം.