
കരുനാഗപ്പള്ളി: ആയിരം തെങ്ങ് ചൈതന്യ നഗർ ഗ്രന്ഥശാല ആൻഡ് വായനശാലയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ മഴവില്ലിന്റെ ബാല്യം എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതം പറഞ്ഞു. അഴീക്കൽ ഗവ. ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത മുഖ്യാഥിതിയായി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് അംഗം കെ. നകുലൻ, ചൈതന്യ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.ലിജിമോൻ, രക്ഷാധികാരികളായ ബി.ബിധു, എസ്.ശ്യാംകുമാർ , ബാലവേദി സെക്രട്ടറി പ്രിയദർശിനി, പ്രസിഡന്റ് അമൃത കൃപ, ഗ്രന്ഥശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡി.എസ്. ആദില ,ലൈബ്രേറിയൻ ശ്യാമ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ശില്പശാലയിൽ ഒറിഗാമി, കൊളാഷ് നിർമ്മാണം, ചിത്രരചന, കഥ, കവിത, ചോദ്യോത്തര പയറ്റ് , പുസ്തക പരിചയം വായനക്കുറിപ്പ്, വിവിധയിനം കളികൾ എന്നിവ നടന്നു. മാളവിക,വർഷ, ബിൻസി, ഗീതു, സജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച മഴവില്ലിന്റെ ബാല്യം എന്ന പുസ്തകം സമാപന സമ്മേളനത്തിൽ രക്ഷാധികാരി ഡോ.സത്യനേശൻ പ്രകാശനം ചെയ്തു. തുടർന്ന് ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ്, സമ്മാനങ്ങൾ, മധുരം എന്നിവ വിതരണം ചെയ്തു.