കൊല്ലം: വേതനം വർദ്ധിപ്പിച്ച് മുടക്കം കൂടാതെ തരുമെന്ന് ഉറപ്പുനൽകുന്ന മുന്നണിക്ക് വോട്ടുചെയ്യുമെന്ന് അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോ. സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഏഴു വർഷം മുമ്പ് നൽകിത്തുടങ്ങിയ 1000 രൂപയാണ് ഇപ്പോഴും പ്രതിമാസ വേതനം. ഇത് കാലോചിതമായി ഉയർത്തി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, വൈസ് പ്രസിഡന്റുമാരായ കാവനാട് ചന്ദ്ര ബാബു, പ്രീത എം.പോരുവഴി, സെക്രട്ടറി ഓച്ചിറ ഗംഗാദേവി, ജോ. സെക്രട്ടറി ശ്രീലത സജീവ്, ട്രഷറർ എ. സുനിത, ആർ. ബിന്ദു റാണി, ലീലാ വിലാസിനി അമ്മാൾ, ഭരണിക്കവ് സീനത്ത് എന്നിവർ സംസാരിച്ചു.