കൊല്ലം: ഈ വർഷവും പ്രിയപ്പെട്ടവർക്ക് 'വിഷുക്കൈനീട്ടം" തപാൽ വഴി അയയ്ക്കാൻ അവസരമൊരുക്കി തപാൽ വകുപ്പ്. ഇന്നുകൂടി സേവനം പ്രയോജനപ്പെടുത്താം. വിഷുപ്പുലരിയിൽ കൈനീട്ടം എത്തിക്കും. രാജ്യത്തെ ഏത് പോസ്റ്റ്‌ ഓഫീസിൽ നിന്നും വിഷുക്കൈനീട്ടം ബുക്ക്‌ ചെയ്യാവുന്നതാണ്. എന്നാൽ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപ മുതൽ 201, 501, 1001 എന്നിങ്ങനെ അയക്കാനാകും. കുറഞ്ഞ കമ്മിഷൻ 19 രൂപ, 29, 39, 49 എന്നിങ്ങനെയാണ് മറ്റ് റേറ്റുകൾ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ്‌ ഓഫീസുമായി ബന്ധപ്പെടുക.