കൊല്ലം: പോസ്റ്റൽ ബാലറ്റ്, ഇ.ഡി.സി എന്നിവ വാങ്ങുന്ന നടപടികളിൽ അസി. റിട്ടേണിംഗ് ഓഫീസർമാർ കൃത്യത പാലിക്കണമെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. 10 വരെയാണ് സ്വീകരിക്കാവുന്നത്. അതത് ഓഫീസുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
ലഭിക്കുന്ന അപേക്ഷകളിൽ ജില്ലയിലെ വിവിധ അസംബ്ളി സെഗ്‌മെന്റുകളിലേക്കുള്ള അപേക്ഷകൾ അസംബ്ളി സെഗ്‌മെന്റ് തിരിച്ചും, ജില്ലയ്ക്ക് പുറത്തുള്ള വിവിധ വരണാധികാരികൾക്കുള്ള അപേക്ഷകൾ ലോക് സഭാ മണ്ഡലം തിരിച്ചും പ്രത്യേകം രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണം. ഇതിന്റെ അബ്സ്ട്രാക്ട് നിശ്ചിത പ്രൊഫോമയിൽ ജില്ലാതല പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർക്ക് അതാതു ദിവസം സമർപ്പിക്കുകയും വേണം. ജില്ലാതല നോഡൽ ഓഫീസർക്ക് ലഭിക്കുന്ന ജില്ലയിലെ വിവിധ അസംബ്ളി സെഗ്‌മെന്റുകളിലേക്കുള്ള അപേക്ഷകളും മറ്റു ജില്ലകളിൽ നിന്ന് നോഡൽ ഓഫീസർക്ക് ലഭിക്കുന്ന ജില്ലയിലെ വിവിധ അസംബ്ളി സെഗ്‌മെന്റുകളിലേക്കുള്ള അപേക്ഷകൾ, പോസ്റ്റൽ ബാലറ്റ്, ഇ.ഡി.സി എന്നിവ നൽകുന്നതിനായുള്ള ക്രമീകരണവും നടത്തണം.