പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ആനയടി ,പുലികുളം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികൾ. വരൾച്ച വരുമ്പോൾ നാട്ടുകാരുടെ ഏക ആശ്രയം കനാൽ വെള്ളമായിരുന്നു. ഇത്തവണ കനാൽ വെള്ളം പേരിന് പോലും കിട്ടിയിട്ടില്ലത്രേ.

നാട്ടുകാർ പ്രതിഷേധത്തിൽ

നാട്ടുകാർ പലതവണ ജനപ്രതിനിധികളെയും കെ.ഐ.പി ജീവനക്കാരെയും കനാൽ വെള്ളമെത്താത്തത് ധരിപ്പിച്ചതാണ്. അവരുടെ ഭാഗത്ത് നിന്നും യാതൊരുവിധമായ പ്രതികരണവും ഉണ്ടായിട്ടില്ല. ഇനിയും കുടിവെള്ളം കിട്ടാത്ത സ്ഥിതിക്ക് ശക്തമായ പ്രതിഷേധ നടപടികളികളിലേക്ക് നീങ്ങുകയാണ് നാട്ടുകാർ.