കൊട്ടാരക്കര: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കരയിൽ പര്യടനം നടത്തി. ഉമ്മന്നൂർ പഞ്ചായത്തിലെ കമ്പംകോട്ട് നിന്ന് ആരംഭിച്ച പ്രചരണ പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷനായി. എസ്. മണിമോഹനൻ നായ‌ർ, ആർ.രാജശേഖരൻപിള്ള, കുളക്കട രാജു, ജി.സോമശഖരൻനായർ, സുധാകരൻ പള്ളത്ത് എന്നിവർ സംസാരിച്ചു. കമ്പംകോട് ചേപ്പിലോട്, കൊച്ചുകുന്നുംപുറം, വയയ്ക്കൽ,മേൽക്കുളങ്ങര, പൊലിക്കോട്, വാളകം ഇടയം കോളനി, കോട്ടുമല, അമ്പലക്കര കുരിശ്ശടി, പെരുമ്പ, അണ്ടൂർ വടക്കേക്കര , പേറ, ചെറുവല്ലൂർ, ഉമ്മന്നൂർ, പഴിഞ്ഞം,പനയറ, അമ്പലക്കര, വടകോട്, ഉദയജംഗ്ഷൻ, കാക്കത്താനം, നെല്ലിക്കുന്നം പിണറ്റിൻമുകൾ, വിലങ്ങറ, വിലയന്തൂർ, പള്ളിക്കുന്നുംപുറം, മുട്ടറ ജംഗ്ഷൻ, മാരൂർ, ചാമവിള, കുടവട്ടൂർ, അമ്പലത്തുംകാല, ആറ്റുപുരം,ഓടനവാട്ടം ചെന്നാപ്പാറ, ചെപ്ര, കളപ്പില പരുത്തിയറ നെടുമൺകാവ് കുഴിമതിക്കാട്, കടയ്ക്കോട്, ചൊവ്വള്ളൂർ, തൃപ്പിലഴകം തുടങ്ങിയ ജംഗ്ഷനിൽ സ്വീകരണം നൽകി. സാംസൺ വാളകം, ശ്രീജിത് നെല്ലിക്കുന്നം ,കെ.ജി. അലക്സ്, ജയപ്രകാശ് നാരായണൻ, സൈമൺ വാപ്പാല, വെളിയം ഉദയകുമാർ, ബിനുകോശി, കരീപ്ര തുളസി, അനീഷ് മംഗലത്ത് , അൽ അമീൻ,കായില പ്രസാദ്, എം.എസ്. പീറ്റർ, എസ്.കുട്ടൻപിള്ള , രവീന്ദ്രൻപിള്ള തുടങ്ങിയവർ സ്വീകരണ പരിപാടികൾക്കു നേതൃത്വം നൽകി.