കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ വിജയത്തിനായി മഹിളാ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാരവം സംഘടിപ്പിച്ചു. ചിത്ര വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് മുഖ്യപ്രഭാഷണം നടത്തി. ബോബൻ ജി.നാഥ് , പനകുളങ്ങര സുരേഷ്, മുനമ്പത്ത് ഗഫൂർ, രമേശ് ബാബു, മായ സുരേഷ്, നദീറ കാട്ടിൽ, ജോയി വർഗീസ്, പി.രാജു ,എസ്. മോളി, തുളസി ലക്ഷ്മി സരിത ബിജു, ബിന്ദു ജയൻ, അശോകൻ അമ്മ വീട്ടിൽ എന്നിവർ സംസാരിച്ചു.