കൊട്ടാരക്കര: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ 55-ാം വാർഷികത്തോടനുബന്ധിച്ച് കൊട്ടാരക്കര സംസ്കാര സംഘടിപ്പിച്ച ഖസാഖ് വായനോത്സവ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷനായി. കൊട്ടാരക്കര മാർത്തോമ്മാ സ്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്,മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അഡ്വ. ഉണ്ണികൃഷ്ണമേനോൻ സംസാരിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ദർശനം, ആഖ്യാനം, പ്രകൃതി, കഥാപാത്രങ്ങൾ തുടങ്ങി വിവിധ സെമിനാറുകളിൽ ഡോ..നിത്യ പി വിശ്വം, ഡോ. സി.ഉണ്ണികൃഷ്ണൻ ഡോ.എസ്.മുരളീധരൻനായർ, അജീഷ് ജി.ദത്തൻ, ഡോ.വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.പി.എൻ.ഗംഗാധരൻനായർ, ജി.കലാധരൻ, അനൂപ് അന്നൂർ, മുട്ടറ ഉദയഭാനു തുടങ്ങിയവർ മോഡറേറ്റർമാരായി. വായനോത്സവത്തോടനുബന്ധിച്ച് നടത്തിയ കഥാ,കവിതാ, മത്സര വിജയികൾക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ കൈമാറി.