
ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ കൊച്ചുപാലത്തിന് സമീപം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ വെളിച്ചിക്കാല അശ്വതിയിൽ വിനോദ് ദാസിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്. വളരെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വിനോദിന്റെ ബൈക്ക് ഇത്തിക്കര കൊച്ചുപാലത്തിന്റെ സമീപം കണ്ടെത്തി.
പൊലീസ് ഫയർഫോഴ്സ് സ്കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മൃദുല. മക്കൾ: മീരദാസ്, നന്ദനദാസ്.