
കൊല്ലം: ചാത്തന്നൂരിന്റെ സ്നേഹം ഏറ്റുവാങ്ങി കൊല്ലം ലോക്‌സഭമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. രാവിലെ 8.30ന് കനാൽ ജംഗ്ഷനിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ആദ്യസ്വീകരണത്തിൽ തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധിപേർ പങ്കെടുത്തു.
ഓരോരുത്തരോടും വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് രണ്ടാമത്തെ സ്വീകരണസ്ഥലത്തേക്ക് മടങ്ങിയത്. തുടർന്ന് കൊട്ടിയം വഞ്ചിമുക്ക്, ഒറ്റപ്ലാമൂട്, ചെമ്പോട്ട്, പ്ലാവിളമുക്ക്, പാലേക്കുന്ന്, തെക്കേമൈലക്കാട്, പ്ലാക്കാട്, അടിമുക്ക്, ആദിച്ചനല്ലൂർ ജംഗ്ഷൻ, കുണ്ടുമൺ ജംഗ്ഷൻ, വിളപ്പുറം, കൈതക്കുഴി, മാറാംകുഴിയിലാണ് രാവിലത്തെ പര്യടനം അവസാനിച്ചത്.
സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ജനത ഇവിടെ ഉണ്ടെന്ന് നമ്മൾ ഇന്ത്യയ്ക്ക് കാണിച്ചുകൊടുക്കണമെന്നും മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തിനെ മാതൃകയാക്കട്ടേയെന്നും ചാത്തന്നൂരിലെ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കവേ അദേഹം പറഞ്ഞു. ഉച്ചയ്ക്ക് ശേഷമുള്ള പ്രചാരണം കുന്നുവാരത്ത് നിന്നാണ് ആരംഭിച്ചത്.
കുറുങ്ങലിൽ പര്യടനത്തിനിടെ വീൽചെയറിലെത്തിയ ഓമനക്കുട്ടൻ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. സ്വീകരണസ്ഥലങ്ങഴിൽ നോട്ട് ബുക്കുകളും പേനയും പുഷ്പങ്ങളും നൽകിയാണ് സ്ഥാനാർത്ഥികളെ സ്വീകരിച്ചത്. ചിറക്കരത്താഴം ക്ഷേത്ത്രിലാണ് പ്രചാരണം സമാപിച്ചത്.