കൊല്ലം: കൊല്ലത്തിന്റെ വികസനത്തിന് ജി.കൃഷ്ണകുമാറിന് വോട്ട് എന്ന മുദ്രാവാക്യവുമായി എൻ.ഡി.എ പ്രവർത്തകരുടെ ഗൃഹസമ്പർക്കം. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ് ഭരണത്തിനെതിരെ ഉയർന്ന ആരോപണങ്ങളും എൻ.ഡി.എ പ്രവർത്തകർ വോട്ടർമാരോട് പങ്കുവയ്ക്കുന്നുണ്ട്.
എൻ.ഡി.എ നിയോജകമണ്ഡലം കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമാകും. ഇരവിപുരം മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് പുളിയത്തുമുക്ക് എസ്.ആർ ഓഡിറ്റോറിയത്തിൽ നടക്കും. യുവമോർച്ച ദേശീയ സെക്രട്ടറി ശ്യാംരാജ് ഉദ്ഘാടനം ചെയ്യും. ചവറ മണ്ഡലം കൺവെൻഷൻ നാളെ വൈകിട്ട് 5ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്യും.