ചവറ: യു.ഡി.എഫ് കൊല്ലം ലോകസഭ മണ്ഡലം സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചവറ വെസ്റ്റ് 63-ാം ബൂത്ത്​ കൺവെൻഷൻ യൂ.ഡി.എഫ് മണ്ഡലം ചെയർമാൻ വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത്​ ചെയർമാൻ വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി.ആർ. എസ്. പി മണ്ഡലം സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ മുഖ്യ പ്രഭാക്ഷണം നടത്തി. വെസ്റ്റ് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്റ്​ പി.ആർ. ജയപ്രകാശ്, ബ്ലോക്ക്​ പഞ്ചായത്ത് മെമ്പർ ആർ. ജിജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ ഐ. ജയലക്ഷ്മി, ആർ.വൈ.എഫ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ആർ.വൈശാഖ് രാജ്, ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളായ കെ.ബാബു, കെ.പി പ്രദീപ്​, യൂ.ഡി.എഫ് നേതാക്കളായ എം.പി. ശ്രീകുമാർ, റോസ് ആനന്ദ്, രാജശേഖരൻ, എം.ആർ രാജാജി, എസ്.സജു, അംബിക രാജേന്ദ്രൻ, എസ്.ബൈജു, വേണുഗോപാലപിള്ള തുടങ്ങിയവർ സംസാരിച്ചു.