lalaji-
ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്ന തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനാഘോഷം ഡോ.വള്ളിക്കാവ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയും തോപ്പിൽ ഭാസി ഫൗണ്ടേഷനും ചേർന്ന് തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനം ആഘോഷിച്ചു. ഗ്രന്ഥശാലാ ഹാളിൽ ചേർന്ന യോഗം ഡോ.വള്ളി

ക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള അദ്ധ്യക്ഷനായി. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, സജീവ് മാമ്പറ, ഡി.മുരളീധരൻ, ഗ്രന്ഥശാലാ സെക്രട്ടറി സുന്ദരേശൻ, ലൈബ്രേറിയൻ സജീവ് എന്നിവർ സംസാരിച്ചു.