കൊല്ലം: ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി 100 തൊഴിലാളി സ്‌ക്വാഡുകൾ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.ടി.യു.സി) ഭാരവാഹികൾ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും യു.ഡി.എഫിന്റെ തൊഴിലാളി വഞ്ചനയ്‌ക്കെതിരെയും ജനങ്ങൾ തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.സജിത്ത്, സെക്രട്ടറി അഡ്വ. എ.രാജീവ് എന്നിവർ പറഞ്ഞു.