കൊല്ലം: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ സ്വപ്‌ന പദ്ധതിയായ കുടുംബ സുരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹോട്ടൽ തുഷാരയിൽ സംസ്ഥാന പ്രസിഡന്റ് ജയപാൽ നിർവഹിച്ചു. പ്രായപരിധിയില്ലാതെ 3000 രൂപ അടച്ച് എല്ലാ അംഗങ്ങൾക്കും ജീവിത പങ്കാളികൾക്കും പദ്ധതിയിൽ ചേരാം. അംഗങ്ങൾ ആരെങ്കിലും മരണപ്പെട്ടാൽ പങ്കാളിക്ക് 10 ലക്ഷം സഹായം ലഭിക്കും. കെ.എച്ച്.ആർ.എ അംഗങ്ങൾക്കും തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാകാം. ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.