biblre-
സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ആത്മീയ സംഘടനകളുടെ വാർഷികം ടി. ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പായിക്കുളം: സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ആത്മീയ സംഘടനകളുടെ വാർഷികം ടി. ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ബിജു വി.പന്തപ്ലാവ് ക്ലാസ് നയിച്ചു. മാത്യു ജോൺ കല്ലുംമൂട്ടിൽ, ഷിജു പി.ഗീവർഗീസ്, അലക്സ് മാത്യു, വൈ. ലൂക്കോസ്, ടി.കെ. ഒലിവർ, ഡോ. ബിജു മാത്യു എന്നിവർ സംസാരിച്ചു. കലാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.