photo
യു.ഡി.എഫ്. ചണ്ണപ്പേട്ട ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് ചാർളി കോലത്ത് നിർവഹിക്കുന്നു

അഞ്ചൽ:ചണ്ണപ്പേട്ടയിൽ ആരംഭിച്ച യു.ഡി.എഫ്. ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് ചാർളി കോലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ജേക്കബ് മാത്യു അദ്ധ്യക്ഷനായി.ബേസിൽ ഉമ്മൻ ജോർജ്ജ്, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ബിജു എൽ.വർഗ്ഗീസ്, കേരളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ, കോൺഗ്രസ് നേതാക്കളായ ജെ. രവീന്ദ്രൻ, സജി ഇല്ലിക്കൽ, സജികുമാർ, അജാസ് ചണ്ണപ്പേട്ട, അഡ്വ. ലിബിൻരാജ്, രാജു, ജിജോ വിൽസൺ തുടങ്ങിയവർ സംസാരിച്ചു.