കൊല്ലം: കേരള സംസ്ഥാന സിവിൽ സർവീസ് അക്കാഡമി നടത്തുന്ന യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓൺലൈനായി ഒറ്റ അപേക്ഷ നൽകിയാൽ മതി. 28ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരും 2024ൽ ഡിഗ്രി പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. യു.പി.എസ്.സി പ്രിലിംസ്‌, മെയിൻസ് പരീക്ഷയ്ക്കുള്ള ഒരു വർഷത്തെ പരിശീലന ക്ലാസുകളാണ് നടത്തുന്നത്. എസ്.സി/എസ്, മറ്റു പിന്നാക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറ് വിദ്യാർത്ഥികൾക്ക് ഫീസ് റീ ഇമ്പേഴ്സ് ചെയ്യും. വിശദമായ വിവരങ്ങൾ kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0474-2967711, 8281098867.