കൊല്ലം: പോസ്റ്റൽ ബാലറ്റ് അപേക്ഷ നൽകുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. അപേക്ഷ 8, 9, 10 തീയതികളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലെ എ.ആർ.ഒയ്ക്ക് നൽകണമെന്നാണ് നിർദ്ദേശം. ഇത് പ്രായോഗികമല്ല. കരുനാഗപ്പള്ളിയിലുള്ളവർ പുനലൂരും കൊല്ലത്തുമൊക്കെ നാളെത്തന്നെ അപേക്ഷ നൽകുന്നത് പ്രായോഗികമല്ല. അപേക്ഷ നൽകേണ്ട അവസാന തീയതി നീട്ടുകയോ, പരിശീലന കേന്ദ്രങ്ങളിലോ അവരവരുടെ നിയമസഭ - നിയോജക മണ്ഡലങ്ങളിലോ അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.