കൊല്ലം: കേരള വിശ്വകർമ്മ സഭ 827-ാം നമ്പർ വടക്കേവിള ശാഖയിൽ 12ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കൊല്ലം ജില്ലാ ഗവ:ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ ജനറൽ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്നു വിതരണവും നടത്തും. കൗമാരകാർ നേരിടുന്ന 10 പ്രധാന പ്രശ്നങ്ങളും അവ പരിഹരിക്കുവാനുള്ള വഴികളും എന്ന വിഷയത്തിൽ രാവിലെ 10ന് ബോധവത്കരണക്ലാസ് ഉണ്ടായിരിക്കും. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ആശാറാണി, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ആര്യ സത്യൻ, സത്ഗമയ കൺവീനർ ഡോ. ആശാ ശ്രീനിവാസൻ, സ്പെഷ്യൽ എഡ്യുക്കേഷൻ അദ്ധ്യാപിക ജോളി എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമതി ഭാരവാഹികളായ ജയചന്ദ്രൻ(9809750990), ശിവരാജൻ വടക്കേവിള (9809055723), അജുകുമാർ വടക്കേവിള (9895219166) എന്നിവർ അറിയിച്ചു.