കരുനാഗപ്പള്ളി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ തഴവാ പുലിയൂർ വഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിൽ 120 ഗ്രാം കഞ്ചാവും 3.638 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. പുലിയൂർ വഞ്ചി വടക്ക് മുറിയിൽ കാട്ടയ്യത്തു കിഴക്കതിൽ വീട്ടിൽ റമീസ് ( 38) ആണ് അറസ്റ്റിലായത്. എൻ.ഡി.പി.എസ് പ്രകാരം കേസെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്കുമാർ, കെ.വി.എബിമോൻ, ഐബി, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സഫേഴ്സ്സൺ, അൻഷാദ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ ,എക്‌സൈസ് ഡ്രൈവർ മൻസൂർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.