photo
മാലുമേൽ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ഉണ്ണിയൂട്ട്

കരുനാഗപ്പള്ളി: മാലുമേൽ സപ്താഹ യജ്ഞത്തിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് ശ്രീകൃഷ്ണാവതാരവും കംസ വധവും ദൃശ്യാവിഷ്കാരത്തിലൂടെ അനുഭവവേദ്യമായി. കാരാഗൃഹത്തിൽ നിന്ന് കൃഷ്ണനെ ചുമന്നു കൊണ്ടുപോകുന്ന വസുദേവരായി ഡോ.രാധ ഗുരുവായൂർ വേഷമിട്ടു. വെളിച്ച ക്രമീകരണങ്ങളുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണന്റെ വിവിധ പ്രായത്തിലുള്ള വേഷപകർച്ചകൾ ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. തുടർന്ന് കൊല്ലം കലാവേദാ കഥകളി സംഘത്തിലെ കലാകാരന്മാർ കംസവധം ദൃശ്യാവിഷ്കരണം നടത്തി. ഉണ്ണിയൂട്ടും ഉറിയടിയും കൂടുതൽ മനോഹരമാക്കാൻ കൃഷ്ണ വേഷത്തിലാണ് എല്ലാ കുട്ടികളും എത്തിയത്.