
പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസിയായ മദ്ധ്യവയസ്ക നിര്യാതയായി. 47 വയസ് പ്രായം തോന്നിക്കും. പേര് ശുഭദേവിയെന്നാണ് വ്യക്തതയില്ലാതെ പറഞ്ഞിരുന്നത്. നാലുവർഷം മുമ്പ് പുനലൂരിൽ അലഞ്ഞുതിരിഞ്ഞുനടന്ന ഇതര സംസ്ഥാനക്കാരെ പുനലൂർ പൊലീസ് ഇടപെട്ട് ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. അതിലൊരാളാണ് ശുഭദേവി. പഞ്ചാബ് സ്വദേശിനിയെന്ന് സംശയിക്കുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ. ഫോൺ: 9605047000.