ചാത്തന്നൂർ: ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്കിനെതിരെ ഇ,ഡിയോ മറ്റ് കേന്ദ്ര ഏജൻസികളോ സഹകരണ വകുപ്പോ ഒരു അന്വേഷണവും നടത്തുന്നില്ലന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. ഇ.ഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും പത്രവാർത്തകളിലും റീജിയണൽ സഹകരണ ബാങ്കിന്റെ പേര് പരാമർശിച്ചിട്ടില്ല. ബൈലോ പ്രകാരം വായ്‌പ പരിധി അധികരിച്ച് വ്യക്തിഗത വായ്‌പ നൽകിയതിന്റെ പേരിൽ സഹകരണ വകുപ്പ് അന്യേഷണം നടത്തിയിരുന്നു. ഈ വായ്‌പയിൽ ഭൂരിഭാഗവും തിരിച്ചടയ്ക്കുകയും ചെയ്‌തു. ഇതുമൂലം ബാങ്കിന് ഒരു വിധത്തിലുളള നഷ്ടവും ഉണ്ടായിട്ടില്ല. ബാങ്കിന്റെ വളർച്ചയിൽ അസൂയപൂണ്ട ചിലർ നടത്തുന്ന കുപ്രചാരങ്ങൾ തള്ളിക്കളയണമെന്ന് പ്രസിഡന്റ്.ആർ.ഗോപാലകൃഷ്‌ണൻനായരും സെക്രട്ടറി.എ.ദീപാറാണിയും പ്രസ്‌താവനയിൽ പറഞ്ഞു.