കൊല്ലം: വോട്ടവകാശം വിനിയോഗിക്കുന്നതിന് കൊല്ലം ലോക് സഭ മണ്ഡലത്തിൽ ഉൾപ്പെട്ട എഴ് നിയമസഭാ നിയോജക മണ്ഡലത്തിലെയും സൈനികർക്ക് ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) നൽകിയെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. അർഹരായ 4225 പേർക്കാണ് ഇ.ടി.പി.ബി.എസ് നൽകിയത്.

ഇ.ടി.പി.ബി.എസ് നൽകുന്നതിനുള്ള ക്രമീകരണങ്ങളുടെ നടപടികളെല്ലാം ജില്ലയിൽ പൂർത്തിയായി. പോളിംഗ് ഡ്യൂട്ടി ചെയ്യുന്നത് അവരവരുടെ ലോക് സഭ മണ്ഡലത്തിലാണെങ്കിൽ ഡ്യൂട്ടിയുള്ള പോളിംഗ് സ്‌റ്റേഷനിൽ തന്നെ വോട്ട് ചെയ്യുന്നതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി) പ്രവർത്തിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.