പോരുവഴി :കുന്നത്തൂർ താലൂക്ക് ടൂൾസ് റെൻഡൽ അസോസിയേഷൻ ഫോർ കെയർ (ട്രാക്ക് ) ശാസ്താംകോട്ട ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ട്രാക്ക് സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രലാൽ, സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ ഹക്കീം പ്രവാസി, സംസ്ഥാന ലീഗൽ അഡ്വൈസർ സജീവൻ, സംസ്ഥാന ഐ.ടി. കോർഡിനേറ്റർ ശ്രീരാജൻ സവിതം, ജില്ലാ കമ്മിറ്റിയംഗവും കുന്നത്തൂർ മണ്ഡലം പ്രസിഡന്റുമായ
ചന്ദ്രബോസ്, ട്രാക്ക് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.