കൊല്ലം: കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ സ്നേഹം കൊണ്ട് വരവേറ്റ് ചാത്തന്നൂരിലെ ജനങ്ങൾ. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രായഭേദമന്യേ കാത്തുനിന്ന നാട്ടുകാർ സ്ഥാനാർത്ഥിക്ക് വമ്പിച്ച വരവേൽപ്പ് നൽകി. പ്ലാക്കാട് ജംഗ്ഷനിൽ നിന്നാണ് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ സ്വീകരണപരിപാടികൾ ആരംഭിച്ചത്. നിശ്ചിതമായ സ്വീകരണ പോയിന്റുകൾ കടന്ന് നിരവധി സ്ഥലങ്ങളിൽ സമ്മതിദായകർ സ്വയം സ്വീകരണം ഒരുക്കിയിരുന്നു. ഓരോ കേന്ദ്രത്തിലും സ്ഥാനാർത്ഥിയുടെ ഹ്രസ്വമായ പ്രസംഗങ്ങൾ. വോട്ട് അഭ്യർത്ഥിക്കുന്നതിനൊപ്പം വോട്ടർമാരുടെ സുഖവിവരങ്ങളും അന്വേഷിച്ചു. ഗ്രാമീണ ജനതയ്ക്ക് മെച്ചപ്പെട്ട സാമ്പത്തിക വികസനം ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി വഴി ഒട്ടേറെ ജനങ്ങൾക്ക് സഹായഹസ്തമെത്തിക്കാൻ കഴിഞ്ഞിട്ടുള്ളതും സ്ഥാനാർത്ഥി ഓർമ്മിപ്പിച്ചു. കശുഅണ്ടി മേഖലയിൽ നടത്തിയ ഇടപെടലുകൾ വളരെ പ്രാധാന്യത്തോടുകൂടി ഓർക്കേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ തുടരുവാൻ എൻ.കെ. പ്രേമചന്ദ്രൻറെ സാന്നിദ്ധ്യം പാർലമെന്റിൽ ആവശ്യമാണെന്നുള്ള ഓർമ്മപ്പെടുത്തലോടെ പ്രചാരണ വാഹനങ്ങൾ അനൗൺസ്‌മെന്റ് മുഴക്കി അടുത്ത സ്വീകരണസ്ഥലത്തേക്ക് നീങ്ങി. സ്വീകരണ പരിപാടികൾ കെ.പി.സി.സി എക്‌സി. അംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. രജീവ് പ്ലാക്കാട്, നെടുങ്ങോലം രഘു, ഷാലു.വി.ദാസ്, ജയകുമാർ, ശ്രീലാൽ, പ്ലാക്കാട് ടിങ്കു, ബിജു, ശ്രീലാൽ, സുൽഫിക്കർ സലാം, സൈജു കോശി, ഗീത ജോർജ്, മായ, വിനീത, വസന്ത, ശ്രീകല, രാജു ചാവടി, ജയചന്ദ്രൻ, ബിനോയ്, പ്രസന്നൻ, അനിൽ മംഗലത്ത് എന്നിവർ നേതൃത്വം നൽകി.