കൊട്ടാരക്കര: പുത്തൂർ കണിയാപൊയ്ക ഭഗവതി ക്ഷേത്രത്തിൽ 14 വർഷത്തിൽ ഒരു ഒരിക്കൽ മാത്രം നടത്തുന്ന പാട്ടും കുരുതിയും തിരുവനന്തപുരം ചിന്മയാ മിഷനിലെ സ്വാമി അഭയാനന്ദയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ചു. മാളികപ്പുറം ഫെയിം ദേവനന്ദ ഭദ്രദീപ പ്രകാശനം നടത്തി. ഇന്ന് മീനഭരണി മഹോത്സവം ,രാവിലെ 5ന് ഉരുൾ നേർച്ച, വൈകിട്ട് 3.30ന് കെട്ടുകാഴ്ച . വലിയ എടുപ്പു കുതിരകൾ, ഒറ്റക്കാളകൾ, വാദ്യമേളങ്ങൾ,,പൗരാണികമായ ചെണ്ടമേളം എന്നിവ കെട്ടുകാഴ്ചക്ക് മികവേകും. 6.30ന് സന്ധ്യാസേവ, ദീപാരാധന, രാത്രി 7ന് നാഗസ്വരക്ക ച്ചേരി, 8ന് ഇളന്പൽ ശ്രീവപാർവ്വതി ഗ്രൂപ്പിന്റെ കലാ സന്ധ്യ.രാത്രി 12ന് എഴുന്നള്ളത്തും വിളക്കും.