പത്തനാപുരം : പത്തനാപുരം പഞ്ചായത്ത്‌ ഓഫീസിന് സമീപം വച്ച് 12 ഗ്രാം എം.ഡി.എം.എയുമായി നാല്‌ യുവാക്കൾ അറസ്റ്റിൽ. പത്തനാപുരം സൗഫി വിലാസത്തിൽ ആഷിഖ് (36), പത്തനാപുരം ചേലക്കോട് അമീൻ മൻസിലിൽ അൽ അമീൻ , കുണ്ടയം താന്നിവിള പടിഞ്ഞാറ്റതിൽ എസ്.മജീദ് (34) , പാതിരിക്കൽ അഞ്ജനത്തിൽ പ്രഭു ദാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവി സാബു മാത്യു കെ.എം.ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലിസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.