കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിപ്പോയിലെ ജീവനക്കാരുടെ കുടുംബസംഗമം കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി സുജിത്ത്സോമൻ മുഖ്യ പ്രഭാഷണം നടത്തി.വി.ജയദാസ് അദ്ധ്യക്ഷനായി. സി.ജി.വിനീത് സ്വാഗതം പറഞ്ഞു. പ്രവീൺബാബു, ജി. ആർ.ഷീന, കെ.പ്രമോദ് എന്നിവർ സംസാരിച്ചു.