vvv
പുനലൂർ മിഡ് ടൗൺ റോട്ടറി ക്ലബ്‌ പൊതു സ്ഥലങ്ങളിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കുന്നത് മുൻസിപ്പൽ ചെയർപേഴ്‌സൺ പുഷ്പ ലത ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: വാഹനാപകടങ്ങളൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുനലൂർ മിഡ് ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലെ കലുങ്കുംമുകൾ ,​ ഭരണിക്കാവ് വാർഡുകളിലായി ആറിടത്ത് കോൺവെക്‌സ് മിററുകൾ സ്ഥാപിച്ചു. പുനലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ പുഷ്‌പലത ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്‌ണൻ,​ക്ലബ് പ്രസിഡന്റ് മുളീകൃഷ്‌ണൻ,​സെക്രട്ടറി ഹരികൃഷ്‌ണൻ,​ഭരണിക്കാവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.