dd
ചെറിയ പെരുന്നാളില്‍ വിശ്വാസികള്‍ക്കൊപ്പം എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ഇന്നലെ പൂർണമായും വിശ്വാസികൾക്കൊപ്പം പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. വിവിധ ആരാധനാലയങ്ങളിലായി ഈദുൽ ഫിത്തർ ആഘോഷത്തിൽ പ്രാർത്ഥനാപൂർവമായ എല്ലാ ചടങ്ങുകളിലും പ്രേമചന്ദ്രൻ പങ്കെടുത്തു.

കർബലറാണി, വലിയപള്ളി, ബീച്ച് എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിലാണ് പങ്കെടുത്തത്. പൂർണമായും രാഷ്ട്രീയത്തിന് അവധി നൽകിയായിരുന്നു പ്രേമചന്ദ്രൻ ചടങ്ങുകളിൽ പങ്കെടുത്തത്. ചെറിയ പെരുന്നാളിന്റെ പ്രാധാന്യവും ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അനുഷ്ഠിക്കപ്പെടുന്ന പ്രാർത്ഥനാ ചടങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പ്രേമചന്ദ്രൻ ഹ്രസ്വമായി പറഞ്ഞു. മുളങ്കാടകം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർതഥി പങ്കെടുത്തു. പ്രേമചന്ദ്രനൊപ്പം ബിന്ദുകൃഷ്ണ, സുനിൽ തേവള്ളി, ഗീതാകൃഷ്ണൻ, സിദ്ധിക്ക്, ബാബുക്കുട്ടൻ തുടങ്ങിയവരും ഉണ്ടായിരുന്നു.