 
കണ്ണനല്ലൂർ: കൊല്ലത്തെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്‌ഥാനാർഥി ട്വിങ്കിൾ പ്രഭാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണനല്ലരിൽ നടന്ന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗവും കർണാടക സംസ്‌ഥാന സെക്രട്ടറിയുമായ കെ. ഉമ ഉദ്ഘാടനം ചെയ്തു. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങളടക്കം നിരവധി വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന മോദി സർക്കാർ രാജ്യത്ത് സ്‌ഥിരം തൊഴിൽ തന്നെ ഇല്ലാതാക്കിയെന്ന് അവർ പറഞ്ഞു. കുണ്ടറ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷൈല കെ.ജോൺ, ബി. രാമചന്ദ്രൻ, ട്വിങ്കിൾ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.