കൊല്ലം: വീട്ടുവളപ്പി​ൽ കഞ്ചാവ് ചെടി​ വളർത്തി​യെന്ന പേരി​ൽ ചാത്തന്നൂർ എക്സൈസ് സംഘം രജി​സ്റ്റർ ചെയ്ത കേസി​ലെ പ്രതി​ വരി​ഞ്ഞം സുന്ദരൻമുക്ക് ഷെഫീഖ് മൻസി​ലി​ൽ ഷെഫീക്ക് തങ്ങളെ (36) കൊല്ലം ജില്ലാ അഡി​ഷണൽ ജഡ്‌ജി ഉഷാനായർ വെറുതേ വിട്ടു.

2018 മേയ് 10ന് ആയി​രുന്നു കേസി​നസ്പദമായ സംഭവം. നർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് വേണ്ടി ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്.ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്.രാജ് എന്നി വർ ഹാജരായി.