കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിന് പുറത്ത് പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫോം 12 മുഖേന ഈ മാസം 12 വരെ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാമെന്ന് കളക്ടർ അറിയിച്ചു.

പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം പോസ്റ്റിംഗ് ഓർഡർ, വോട്ടർ ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പ്‌ സഹിതം ഡ്യൂട്ടിയുള്ള അസംബ്ലി സെഗ്മെന്റ് ഉപവരണാധികാരിയുടെ ഓഫീസിലോ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറുടെ (ഹുസൂർ ശിരസ്താർ, കളക്ട്രേറ്റ് കൊല്ലം) ഓഫീസിലോ 12 വരെ നൽകാം. 12ന് ശേഷം ഇ.ഡി.സി ( ഫോം 12 എ) അപേക്ഷ അതത് നിയോജകമണ്ഡലത്തിന്റെ വരണാധികാരികൾക്ക് നൽകണം. ഡ്യൂട്ടിക്ക് നിയോഗിച്ച നിയമസഭാ മണ്ഡല പരിശീലന കേന്ദ്രങ്ങളിൽ 15, 16, 17 തീയതികളിലും പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ 25 നും വി.എഫ്.സിയിൽ (വോട്ടർ ഫെസിലിറ്റേഷൻ സെന്റർ) അനുവദിച്ചെത്തിയ പോസ്റ്റൽ ബാലറ്റ് മുഖാന്തരം വോട്ട് ചെയ്യാം.

തീയതി കൂടുതൽ നീട്ടണം: സെറ്റോ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള സർക്കാർ ജീവക്കാർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനുള്ള തീയതി കൂടുതൽ നീട്ടണമെന്നും അതാത് നിയോജക മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സെറ്റോ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമാക്കി ജീവനക്കാർക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി വേണമെന്നും ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, കൺവീനർ ബി.എസ്.ശാന്തകുമാർ എന്നിവർ ആവശ്യപ്പെട്ടു.