കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞടുപ്പ് ചിലവുകളുടെ ആദ്യഘട്ട പരിശോധന നാളെ നടക്കും. രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ആദ്യഘട്ട പരിശോധനകൾ. രണ്ടും മൂന്നും ഘട്ട പരിശോധനകൾ യഥാക്രമം 18, 23 തീയതികളിൽ നടക്കും. ചെലവ് നിരീക്ഷകൻ ഡോ. എ.വെങ്കടേഷ് ബാബുവിന്റെ മേൽനോട്ടത്തിലായിരിക്കും പരിശോധന നടക്കുകയെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.