fg
കേരള പൊലീസ് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സജി സെബാസ്റ്റ്യൻ അനുസ്മരണം കമ്മിഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സജി സെബാസ്റ്റ്യനെ കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. എട്ടാം ചരമവാർഷിക ദിനത്തിൽ കൊല്ലം സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിൽ സംഘടിപ്പിച്ച അനുസ്മരണവും പുഷ്പാർച്ചനയും കമ്മിഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.

സജി സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങൾ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ.സുനി, സിറ്റി ജില്ലാ സെക്രട്ടറി ജിജു സി.നായർ, കെ.പി.എ സിറ്റി ജില്ലാ സെക്രട്ടറി സി. വിമൽകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് എൽ.വിജയൻ, ജില്ലാ പൊലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സി.വിനോദ് കുമാർ, കെ.പി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.