കൊല്ലം: ചവറയിൽ വോട്ട് അഭ്യർത്ഥിച്ച് കൊല്ലം ലോക് സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. ചവറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. രാമൻകുളങ്ങരയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. പെരുന്നാളാശംസകൾ നേർന്നായിരുന്നു തുടക്കം. തേവലക്കര കക്കുരിക്കൽ എത്തിയപ്പോൾ മാവേലിക്കര എം.എൽ.എ എം.എസ്.അരുൺകുമാർ മുകേഷിനെ സ്വീകരിക്കാനെത്തി. കർഷക വാർഡിലെത്തിയപ്പോൾ അയ്യങ്കാളിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. മൂലങ്കരയിലെത്തിയപ്പോൾ വിഷുക്കണി നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്. കൊടുംചൂടും അവഗണിച്ചാണ് വോട്ടർമാർ സ്ഥാനാർത്ഥിയെ കാണാനും സ്വീകരിക്കാനും എത്തിയത്. ചവറ എം.എൽ.എ സുജിത്ത് വിജയൻ പിള്ള സ്ഥാനാർത്ഥിയെ അനുഗമിച്ചു.