കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ 'സ്വീപ്പി'ന്റെ നേതൃത്വത്തിൽ സൗഹൃദ വടംവലി മത്സരം സംഘടിപ്പിക്കുന്നു. കളക്ടർ എൻ.ദേവിദാസന്റെ നേതൃത്വത്തിലുള്ള ടീമും ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമും തമ്മിലാണ് മത്സരം.
12ന് വൈകിട്ട് 6ന് ബീച്ചിൽ നടക്കുന്ന പരിപാടിയിൽ എക്‌സൈസിന്റെയും ഫയർഫോഴ്‌സിന്റെയും ടീമുകളും പങ്കെടുക്കും. പൊതുജനങ്ങൾക്കായി പ്രശ്‌നോത്തരി, ഫ്‌ളാഷ്‌മോബ് എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.